റിയാദ്: അധികാര ദുർവിനിയോഗം നടത്തിയ 82 സർക്കാർ ജീവനക്കാർ സൗദിയിൽ അറസ്റ്റിൽ. ആറ് സർക്കാർ വകുപ്പിലെ ജീവനക്കാരാണ് അറസ്റ്റിലായിരിക്കുന്നത്. കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ജീവനക്കാരാണ് അറസ്റ്റിൽ ആയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിരവധി ക്രിമിനൽ, ഭരണ കേസുകളിൽ ഈ മാസം അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിനൊടുവിലാന്ന് ഇവർ അറസ്റ്റിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
1453 പരിശോധനകൾ ആണ് മാർച്ച് മാസത്തിൽ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയത്. 313 ജീവനക്കാരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തു. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, മാനവ വിഭവ ശേഷി- സാമൂഹിക വികസനം, മുൻസിപ്പൽ- ഭവനകാര്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ.