മിന – പത്ത് ലക്ഷത്തിലധികം വിശ്വാസികൾ ഗ്രാൻഡ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ജുമുഅ നമസ്‌കരിക്കാൻ തടിച്ചുകൂടിയ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാൻ രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.
ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും ആസ്വദിച്ച്, ഏറ്റവും ഉയർന്ന അന്താരാഷ്‌ട്ര നിലവാരം പുലർത്തി, വിടവാങ്ങൽ തവാഫ് നിർവഹിക്കാൻ തീർഥാടകർ മക്കയിലെ ഗ്രാൻഡ് മസ്ജിദിലേക്ക് ഒഴുകിയെത്തിയാതായി പ്രസിഡൻസി പറഞ്ഞു.
മതാഫ് ഉൾപ്പെടെയുള്ള ഗ്രാൻഡ് മസ്ജിദിന്റെ എക്കാലത്തെയും വലിയ വിപുലീകരണവും പ്രസിഡൻസിയുടെ വിപുലമായ ക്രമീകരണങ്ങളും തീർഥാടകരെ എളുപ്പത്തിലും സൗകര്യത്തോടെയും കർമ്മങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് വിശുദ്ധ മസ്ജിദുകൾക്കും തീർഥാടകർക്കും സേവനം നൽകുന്നതിൽ ഏറ്റവും മികച്ചതും അത്യാധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തങ്ങളുടെ എല്ലാ ഫീൽഡ് ടീമുകളെയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിനും സന്നദ്ധതയുടെ നിലവാരം പരമാവധി ഉയർത്തുന്നതിനുമാണ് പ്രസിഡൻസിയുടെ പദ്ധതിയുടെ രണ്ടാം ഘട്ടം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രസിഡൻസി വ്യക്തമാക്കി.