ഹരിത സൗദി പദ്ധതി; സൗദി അറേബ്യ ഇനി കൂടുതൽ പച്ച പുതയ്ക്കും

green saudi

ദമ്മാം: രാജ്യത്ത് കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ സൗദി അറേബ്യ. ഹരിത സൗദി പദ്ധതിയിൽ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കാനാണ് തീരുമാനം. പരിസ്ഥിതി, കൃഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021ൽ സൗദി കരീടവകാശി തുടക്കം കുറിച്ച സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി വഴി രാജ്യത്ത് 9.5 കോടി മരങ്ങൾ നട്ടു പിടിപ്പിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ ഒസാമ ബിൻ ഇബ്രാഹീം ഫഖീഹ പറഞ്ഞു.

പദ്ധതിയുടെ പുതിയ സീസണിൽ രണ്ട് കോടി മരങ്ങൾ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ട് പരിപാലിക്കും. അതിനുള്ള പദ്ധതികൾ നടന്നുവരികയാണിപ്പോൾ. രാജ്യത്തിന്റെ പൂർവ്വകാല പ്രകൃതി അത് എന്തായിരുന്നോ അതിലേക്കുള്ള മടങ്ങിപ്പോക്കിനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

വനവത്കരണ ശ്രമങ്ങളെ പിന്തുണക്കുക, ഭൂമിയെ വനങ്ങൾ കൊണ്ട് ആവരണം ചെയ്യുക, അത് വഴി ഭൂമിയുടെ നാശം കുറയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പുതിയ സീസണിൽ വനവത്കരണം നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!