കര വഴിയുള്ള ഹാജിമാരുടെ വരവ് തുടങ്ങി. ഇറാനിൽ നിന്നുള്ള 1,348 തീർത്ഥാടകരുടെ സംഘമാണ് ജദീദത് അരാർ അതിർത്തി കവാടം വഴി ആദ്യമായി സൗദിയിലെത്തിയത്. തീർത്ഥാടകരെ പാസ്പോര്ട്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. യാത്ര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സംവിധാനങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രവേശന കവാടങ്ങളിൽ ഒരുക്കിയിരുന്നത്. ഊഷ്മളമായ സ്വീകരണത്തിന് തീർത്ഥാടകർ നന്ദി പറഞ്ഞു.
ഇറാക്കിൽ നിന്നും വരുന്നവർക്ക് ഹജ്ജ് റൂട്ടിലെ പ്രധാന സ്റ്റോപ്പാണ് ജദീദത് ആറാർ നഗരം. തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജദീദത് അറാർ തുറമുഖത്ത് നേരത്തെ പൂർത്തിയാക്കിയിരുന്നതായി സകാത്ത് , നികുതി , കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി വിശദീകരിച്ചു. 9,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന ഹജ് ഹാളിൽ പ്രതിദിനം 20,000 തീർത്ഥാടകരെ സ്വീകരിക്കുന്നു. പരിശോധനക്ക് ആറ് പ്രത്യേക ഏരിയകളും 68 പാസ്പോർട്ട് കൗണ്ടറുകളും ഹാളിലുണ്ടെന്ന് അതോറിറ്റി വക്താവ് പറഞ്ഞു.