Search
Close this search box.

ഹജ്ജിനിടെ സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കേർപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷൻ

hajj

മക്ക – ഹജിന്റെ ആത്മീയതയും പവിത്രയും മുതലെടുത്ത് പണമായും അല്ലാതെയും സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഏതൊരു സംഘടനക്കും ഏജൻസിക്കും സ്ഥാപനത്തിനും വേണ്ടി ഏത് മാർഗത്തിലും സംഭാവനകൾ ശേഖരിക്കുന്നതിന് വിലക്കുണ്ട്. അന്യായമായി മറ്റുള്ളവരുടെ പണം കൈക്കലാക്കാൻ വേണ്ടി സംഭാവനകൾ ശേഖരിക്കുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യമായാണ് എന്നും പബ്ലിക് പ്രോസിക്യൂഷൻവ്യക്തമാക്കി.

ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലൈസൻസ് നേടാതെ സംഭാവന ശേഖരണത്തെ കുറിച്ച് പരസ്യം ചെയ്യുന്നതിനും സംഭാവനകൾ നൽകാൻ ആഹ്വാനം ചെയ്യുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!