ഹജ്ജ് തീർത്ഥാടനം; സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു

hajj

മക്ക: അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഈ മാസം മുപ്പത് വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നൽകാം. കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യപ്രകാരമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സമയ പരിധി നീട്ടാൻ തീരുമാനിച്ചത്. നേരത്തെ അപേക്ഷ നൽകാനുള്ള സമയപരിധി സെപ്റ്റംബർ 23 വരെയായിരുന്നു.

ഓൺലൈൻ വഴി ഇതുവരെ 18835 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ലഭിച്ചിട്ടുള്ളത്. ഇതിൽ 12990 പേർ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ട്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ 3768 അപേക്ഷകളും പുരുഷ തീർത്ഥാടകർ കൂടെയില്ലാത്ത വനിതകളുടെ 2077 അപേക്ഷകളുമാണ് ലഭിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

65 വയസ്സിനു മുകളിലുള്ളവർക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 1,32,511 പേരാണ് രാജ്യത്താകെ ഹജ്ജിനായി അപേക്ഷ നൽകിയിട്ടുള്ളത്. 2024ലിലെ ഹജ്ജിൽ ഇന്ത്യയിൽ നിന്നും 145000 ഹാജിമാർക് ഹജ്ജ് കമ്മറ്റിയിൽ അവസരം ലഭിച്ചിരുന്നു.

കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞ അപേക്ഷകളാണ് ഇത്തവണ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!