റിയാദ്- ആഭ്യന്തര ഹജ്ജിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലെ പ്രവാസികൾക്കും പൗരന്മാർക്കും ഹജ്ജ് ചെയ്യുന്നതിന് ഈ വർഷം അപേക്ഷ ക്ഷണിച്ചതായും പാക്കേജുകൾ പ്രഖ്യാപിച്ചതായും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ശരിയായ വിവരങ്ങൾക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ട് എന്നിവയെ ആശ്രയിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം ജനുവരി എട്ടിന് മക്കയിൽ ഹജ്ജ് സേവന പ്രദർശനവും ഉച്ചകോടിയും നടക്കും. ഫെബ്രുവരി 25നാണ് ഹാജിമാർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ കരാറുകൾ പൂർത്തിയാവുകയെന്നും മന്ത്രാലയം അറിയിച്ചു.