കിഴക്കൻ മക്ക ഹജ്ജ് കമ്പനി വെയർഹൗസിൽ അഗ്നിബാധ; രണ്ടു പേർ മരിച്ചു

fire

മക്ക – കിഴക്കൻ മക്കയിൽ ഹജ്ജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറേബിയേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്.

അറഫയ്ക്ക് കിഴക്ക് വാദി അൽഅഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് തീ പടർന്നുപിടിച്ചതെന്നും പഴയ ഫർണിച്ചർ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!