ഹജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു

hajj contract

ജിദ്ദ- ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഹജ് കരാർ ഒപ്പുവെച്ചു. ഹജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യയും സൗദിയും തമ്മിൽ ഹജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി വ്യക്തമാക്കി. ഹജ് തീർത്ഥാടനത്തിൽ മെഹ്‌റം ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസരം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. എല്ലാ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കി, മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!