ജിദ്ദ- 2024 ലെ ഹജ്ജ് കരാറൊപ്പിടുന്നതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ ജനുവരി ഏഴിന് ജിദ്ദയിലെത്തും. ഹജ് കരാറൊപ്പിടൽ ചടങ്ങിനു ശേഷം കേന്ദ്രമന്ത്രിമാരുമായി ഇന്ത്യൻ കമ്യൂണിറ്റി പ്രതിനിധികൾക്ക് സംവാദം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള 1,75,000 ഹജ്ജ് തീർഥാടകരുടെ പാർപ്പിടം, യാത്ര, മറ്റു ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് എംബസി / കോൺസുലേറ്റ് അധികൃതരുമായി മന്ത്രിമാർ ചർച്ച നടത്തും. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ഇന്ത്യൻ ഹാജിമാരുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്.