ജിദ്ദ- ഹജിന് മുന്നോടിയായി നടക്കുന്ന ഹജ് എക്സ്പോക്ക് ജിദ്ദ സൂപ്പര്‍ ഡോമില്‍ തുടക്കമായി. ഹജിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന എക്സ്പോ, ജിദ്ദയിലെ സൂപ്പര്‍ ഡോമിലാണ് ആരംഭിച്ചിരിക്കുന്നത്.
ഹജ്, ഉംറ സേവനങ്ങളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതും പുതുമുഖ സ്ഥാപനങ്ങളുമടക്കം നിരവധി കമ്പനികളുടെ പവിലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. നാലു ദിവസം നീണ്ടു നില്ക്കുന്ന എക്സ്പോയില്‍ 50 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
2030 എന്ന സൗദിയുടെ സൂപ്പര്‍ പ്രൊജക്ടിലേക്കുള്ള മുന്നൊരുക്കം കൂടിയാണ് എക്സിബിഷന്. മക്കയും മദീനയും വരും വര്‍ഷങ്ങളില്‍ എങ്ങിനെ മാറിമറിയുമെന്നതിന്റെ കൃത്യമായ സൂചനകളും ഈ എക്സ്പോ വിശദീകരിക്കുന്നു. മക്കയിലും മദീനയിലും അടുത്ത നാളുകളില്‍ നടക്കാനിരിക്കുന്ന വികസന പദ്ധതികളുടെ റോഡ് മാപ്പുമായാണ് അതാത് കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തുന്നവരെ കാത്തിരിക്കുന്നത്. സൗദിയുടെ യാത്രാ സൗകര്യങ്ങളില്‍ റെയില്‍വേ, റോഡ് വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഭാവി പ്രൊജക്ടുകളും കാണികളെ ആകര്‍ഷിക്കും.