റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ 750,000-ലധികം യാത്രക്കാർ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ ഉപയോഗിച്ചു, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 96 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായത്. ഹജ്ജ് 2023 സീസണിൽ 3,627 യാത്രകൾ നടത്തി, 2022 ലെ ഹജ്ജിനെ അപേക്ഷിച്ച് 79 ശതമാനം വർധനവുണ്ടായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തിരക്കേറിയ ദിവസങ്ങളിൽ ശരാശരി 126 ട്രിപ്പുകളാണ് നടത്തിയത്. മക്കയ്ക്കും മദീനയ്ക്കും ഇടയിൽ തീർഥാടകരെയും യാത്രക്കാരെയും റെയിൽവേ കയറ്റി അയച്ചത് 98 ശതമാനം സമയ കൃത്യതയോടെയാണ്, ഇത് യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും അവർക്ക് അനുയോജ്യമായ സമയത്തിനും സഹായകമായതായും എസ്പിഎ കൂട്ടിച്ചേർത്തു.