മക്ക: ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് തീർഥാടക സംഘം മക്കയിലെത്തി. ആദ്യ സംഘത്തിലുള്ളത് 172 തീർഥാടകരാണ്. പുലർച്ചെ ജിദ്ദയിലെത്തിയ തീർഥാടകർ ഇന്ത്യൻ സമയം രാവിലെ പത്തു മണിയോടെയാണ് മക്കയിലെത്തിയത്. 77 പുരുഷന്മാരും 95 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.
കോഴിക്കോട്ട് നിന്ന് പുലർച്ചെ ഒന്നേ പത്തിന് പുറപ്പെട്ട വിമാനം, ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിക്ക് ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തി. ഹജ്ജ് സർവീസ് കമ്പനികളാണ് നടപടികൾ പൂർത്തിയാക്കി തീർഥാടകരെ മക്കയിൽ എത്തിച്ചത്. മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ സംഘടനകളും തീർഥാടകരെ സ്വീകരിച്ചു.
അതേസമയം, രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30-ന് പുറപ്പെട്ട്, സൗദി സമയം രാത്രി എട്ട് മണിക്ക് ജിദ്ദയിലെത്തും. 173 തീർഥാടകരാണ് ഇതിൽ യാത്ര ചെയ്യുന്നത്.