ജിദ്ദ: സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർഥാടകർക്കായി രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ചോ അതിലധികമോ വർഷം മുമ്പ് അവസാനമായി ഹജ്ജ് ചെയ്തവർക്കായിട്ടാണ് ഈ രജിസ്ട്രേഷൻ ആരംഭിച്ചത്. യോഗ്യരായവർ എത്രയും വേഗം വെബ്സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ അപേക്ഷിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
12 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും താമസക്കാർക്കും അപേക്ഷിക്കാമെങ്കിലും അവർക്ക് വിട്ടുമാറാത്ത പകർച്ചവ്യാധി ഉള്ളവരായിരിക്കരുതെന്ന നിബന്ധന ഉണ്ട്. ഒരു അപേക്ഷകന് ഒരു ബുക്കിംഗിൽ 13 പേരെ ചേർക്കാമെന്ന് മന്ത്രാലയം അറിയിച്ചു. അപേക്ഷകർക്ക് നാല് ഹജ്ജ് സേവന പാക്കേജുകൾ തിരഞ്ഞെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രജിസ്റ്റർ ചെയ്യുന്നവർക്ക് കോവിഡ്-19, മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ എന്നിവയ്ക്കെതിരെ വാക്സിനേഷൻ നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം മെയ് 5 ന് ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.