ഹജ്ജ് സീസണിൽ സൗദി വിമാനത്താവളങ്ങൾ 3.2 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി

IMG-20230810-WA0002

ഈ വർഷത്തെ ഹജ്ജ് സീസണിൽ 3.2 ദശലക്ഷത്തിലധികം തീർഥാടകർ സൗദിയുടെ വിമാനത്താവളങ്ങൾ യാത്ര ചെയ്യാൻ ഉപയോഗിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ (GACA) പ്രസ്താവനയിലൂടെ അറിയിച്ചു. 2022 നെ അപേക്ഷിച്ച് ഈ വർഷത്തെ ഹജ്ജ് സീസണിലെ യാത്രക്കാരുടെ എണ്ണം 86 ശതമാനത്തിലധികം വർദ്ധിച്ചതായും പ്രസ്താവനയിൽ പറയുന്നു.

ഈ വർഷത്തെ ഹജ്ജ് സീസണിൽ വിമാനത്താവളങ്ങളിൽ തീർഥാടകരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ച എല്ലാ മേഖലകളോടും GACA പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ-ദുവൈലെജ് അഭിനന്ദനം അറിയിച്ചു.

വിമാനത്താവളങ്ങൾ വഴി പുറപ്പെടുന്ന തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള “Bag-Free Hajj” പദ്ധതി വിജകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!