ഹജ് സീസൺ; തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക എമർജൻസി നമ്പറുകൾ

hajj 2025

ജിദ്ദ: ഈ വർഷത്തെ ഹജ് സീസണിൽ തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രത്യേക എമർജൻസി നമ്പറുകൾ നൽകിയിട്ടുണ്ടെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീർഥാടകരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനുള്ള സന്നദ്ധതയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

1966 എന്ന നമ്പറിൽ ഡയൽ ചെയ്ത് ഹോളി മോസ്‌ക് ഗസ്റ്റ് കെയർ സെന്ററുമായി തീർഥാടകർക്ക് ബന്ധപ്പെടാം. ആരോഗ്യ, അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് 977 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സുരക്ഷാ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലും മന്ത്രാലയം നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 937 എന്ന നമ്പറിലും ബന്ധപ്പെടാം. ആവശ്യമായപ്പോൾ പിന്തുണ ഉറപ്പാക്കാനാണ് ഈ നമ്പറുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!