Search
Close this search box.

ഈ വർഷത്തെ ഹജ്ജ് സർവീസുകൾ പൂർത്തിയാക്കി സൗദിയ

IMG-20230804-WA0000

ജിദ്ദ – ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ സർവീസുകൾ പൂർത്തിയാക്കിയതായി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. അവസാന ഹജ്ജ് മടക്ക സർവീസ് മദീനയിൽ നിന്ന് ഇന്തോനേഷ്യയിലേക്കാണ് പുറപ്പെട്ടത്. 465 ഹാജിമാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

സൗദിയ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് ബാഅകദയുടെ നേതൃത്വത്തിൽ അവസാന ഹജ്ജ് സർവീസിലെ തീർഥാടകരെ ഉപഹാരങ്ങൾ വിതരണം ചെയ്ത് യാത്രയാക്കി. ഈ വർഷം ആറു ലക്ഷത്തിലേറെ ഹാജിമാർക്കാണ് പുണ്യഭൂമിയിലേക്കും തിരിച്ചും സൗദിയ യാത്രാ സൗകര്യം നൽകിയത്. ലോകത്തെ നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്ന് സൗദിയ ഹജ് സർവീസുകൾ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!