അറഫ: ഹജ് വേളയിലെ സൂര്യാഘാത കേസുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവുണ്ടായെന്ന് സൗദി അറേബ്യ. കേസുകൾ 90% കുറഞ്ഞുവെന്നാണ് സൗദി അറേബ്യ വ്യക്തമാക്കുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ ഹജ് നിർവഹിക്കാൻ തീർഥാടകരെ ശാക്തീകരിക്കുന്ന പിൽഗ്രിംസ് എക്സിപീരിയൻസ് പദ്ധതിയും ബോധവൽക്കരണവും അധികൃതർ നടത്തിയിരുന്നു. ഇത് സൂര്യാഘാതം കുറയ്ക്കാൻ കാരണമായെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.