ഹജ് തീർഥാടകർക്കുള്ള വ്യക്തിഗത വിസകള്‍ ഉടൻ ആരംഭിക്കും: ഹജ്, ഉംറ മന്ത്രാലയം

IMG-20230105-WA0043

മക്ക – വിദേശ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ വ്യക്തിഗത ഹജ് വിസകള്‍ അനുവദിക്കുന്ന സേവനം വൈകാതെ ആരംഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 70 ലക്ഷം ഉംറ തീര്‍ഥാടകര്‍ക്ക് മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 40 ലക്ഷം പേര്‍ വിദേശങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തിയവരാണ്.

അതേസമയം ഉംറ വിസാ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എല്ലാതരം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ഇപ്പോള്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ട്. ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയിലെ പ്രവിശ്യകള്‍ക്കും നഗരങ്ങള്‍ക്കുമിടയില്‍ സ്വതന്ത്രമായി യാത്ര ചെയ്യാനും മത, ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും.

ഹജ്, ഉംറ തീര്‍ഥാടകരെ ബോധവൽകരിക്കുന്നതിന്റെ ഭാഗമായി 14 ഭാഷകളില്‍ 13 ഗൈഡുകള്‍ ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇതിനു പുറമെ, തീര്‍ഥാടകര്‍ക്ക് ആവശ്യമായ മതപരവും ആരോഗ്യപരവുമായ മുഴുവന്‍ വിവരങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്ന സമഗ്ര ഉംറ ഗൈഡും പുറത്തിറക്കിയിട്ടുള്ളതായും മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!