ജിദ്ദ: രാജ്യത്തെ സ്വകാര്യ മേഖല ജീവനക്കാർക്ക് ഹജ്ജ് കർമം നിർവഹിക്കാൻ 15 ദിവസത്തെ വേതനത്തോട് കൂടിയ അവധിയ്ക്ക് അവകാശമുണ്ടെന്ന് സൗദി അറേബ്യ. മാനവിശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമയ്ക്ക് കീഴിൽ തുടർച്ചയായി രണ്ടുവർഷത്തിൽ കുറയാത്ത കാലയളവിൽ ജോലി ചെയ്തിട്ടുള്ള, നേരത്തെ ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത ജീവനക്കാരന് ബലിപെരുന്നാൾ അവധി ഉൾപ്പെടെ 10 ദിവസം മുതൽ പരമാവധി 15 ദിവസം വരെ ഹജ്ജ് അവധിക്ക് അവകാശമുണ്ട്. സ്ഥാപനത്തിന്റെ ജോലിയെ ബാധിക്കാത്ത തരത്തിൽ അവധി ക്രമീകരിക്കാൻ സ്ഥാപന ഉടമയ്ക്ക് അവകാശമുണ്ട്. ഓരോ എത്ര ജീവനക്കാർക്ക് ഹജ്ജ് അവധി അനുവദിക്കാം എന്നത് സംബന്ധിച്ച് സ്ഥാപന ഉടമയ്ക്ക് തീരുമാനമെടുക്കാം.
ജൂൺ 4 നും 9 നും ഇടയിൽ ആയിരിക്കും ഈ വർഷത്തെ ഹജ്ജ് കർമ്മം നടക്കുക.