റിയാദ് – സൗദിയിൽ കീമ ഗ്രൈൻഡറിൽ കുടുങ്ങിയ പ്രവാസി തൊഴിലാളിയുടെ കൈ സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തു. ആശുപത്രിയിൽ വെച്ച് മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യത്തിലാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കൈ പുറത്തെടുത്തത്. ജോലിക്കിടെ തൊഴിലാളിയുടെ കൈ ഗ്രൈൻഡറിൽ കുടുങ്ങിയതോടെ സ്ഥാപന അധികൃതർ സിവിൽ ഡിഫൻസിന്റെ സഹായം തേടുകയായിരുന്നു.