ജിദ്ദ – റാബിഗ് ഗവർണറേറ്റിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്ന് സാമ്പത്തിക നഗരങ്ങളുടെയും പ്രത്യേക മേഖലകളുടെയും ആസ്ഥാനം റിയാദ് സിറ്റിയിലേക്ക് മാറ്റുന്നതിന് ചൊവ്വാഴ്ച അൽ-സലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
