റിയാദ്- പണം നല്‍കാനാവാത്തതിന്റെ പേരില്‍ മൃതദേഹങ്ങളെയോ രോഗികളെയോ ചികിത്സാ രേഖകളോ തടഞ്ഞുവെക്കരുതെന്ന് റിയാദ് മേഖല ഹെല്‍ത്ത് ഡയറക്ടറേറ്റ് ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള വ്യവസ്ഥയുടെ 30വകുപ്പ് പ്രകാരം മൃതദേഹങ്ങള്‍ ഏറ്റുവാങ്ങലും രോഗികളെയും നവജാത ശിശുക്കളെയും ഡിസ്ചാര്‍ജ് ചെയ്യലും വ്യക്തികളുടെയോ അവരുടെ ബന്ധുക്കളുടെയോ അവകാശമാണെന്നും പണം നല്‍കാത്തതിന്റെ പേരില്‍ അത് നിഷേധിക്കപ്പെടരുതെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
ചികിത്സയുടെയോ മറ്റോ പേരിലുള്ള പണത്തിന്റെ പേരില്‍ പ്രോമിസറി നോട്ടില്‍ ഒപ്പുവെപ്പിക്കുകയോ മൃതദേഹം പിടിച്ചുവെക്കുകയോ രോഗികളെയോ നവജാത ശിശുക്കളെയോ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുകയും ചെയ്യരുതെന്നും മന്ത്രാലയം അറിയിച്ചു. മന്ത്രാലയ പ്രതിനിധികള്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് നിയമലംഘനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക കൈമാറും. പണം ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ നിയമപരമായ നടപടികളാണ് സ്വീകരിക്കേണ്ടത്. നിയമലംഘനങ്ങള്‍ 937ല്‍ വിളിച്ചറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.