Search
Close this search box.

ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ തായിഫിൽ 8 ലക്ഷം റിയാൽ പിഴ ഈടാക്കി

health ministry

തായിഫ്- ആരോഗ്യ വകുപ്പ് കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനയിൽ സ്വകാര്യ ക്ലീനിക്കുകളും ഫാർമസികളുമുൾപടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ എട്ട് ലക്ഷം റിയാലിലേറെ തുക പിഴ ഈടാക്കിയതായി തായിഫ് പ്രവിശ്യാ ആരോഗ്യ വകുപ്പ് ഔദ്യോഗിക വാക്താവ് വലീദ് അൽ സഖഫി വ്യക്തമാക്കി.

നടപ്പു വർഷത്തിന്റെ രണ്ടാം പാദത്തിൽ സ്വകാര്യമേഖലയിലെ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ 55 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ 18 നിയമ ലംഘനങ്ങൾക്കായി എട്ടു ലക്ഷത്തിമുപ്പതിനായരം റിയാൽ പിഴയീടാക്കുകയുണ്ടായി. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട സേനങ്ങൾ നൽകുന്ന സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ വകുപ്പിലെ പ്രത്യേ വിഭാഗം 535 സന്ദർശനങ്ങൾ നടത്തുകയുണ്ടായി, സ്ഥാപനങ്ങൾ നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയർത്തുകയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടായിരുന്നു സന്ദർശനങ്ങളെല്ലാം ഹോസ്പിറ്റലുകൾ, ക്ലീനിക്കുകൾ, ഫാർമസികൾ, തുടങ്ങി വിവിധ കേന്ദ്രങ്ങൾ ഇതിനോടകം പരിശോധന വിഭാഗം സന്ദർച്ചു കഴിഞ്ഞതായും ആരോഗ്യവകുപ്പ് വക്താവ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!