ദമാം: സൗദി അറേബ്യയിൽ പ്രവാസി മലയാളി അന്തരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയും ഷാദുലിയ ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന നരോത്ത് മുഹമ്മദലി ആണ് മരിച്ചത്. 56 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദമാമിൽ വെച്ചാണ് മുഹമ്മദലി മരണപ്പെട്ടത്.
കഴിഞ്ഞ 30 വർഷമായി ദമാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് മുഹമ്മദലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. ഷമീമ ചേക്കിനിക്കണ്ടിയാണ്മുഹമ്മദലിയുടെ ഭാര്യ. മക്കൾ: ഹുസ്‌ന, ഹംന, ഹവ്വ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, നാട്ടിലുള്ള ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം അൽകോബാർ ഖബർസ്ഥാനിൽ സംസ്‌കരിച്ചു.