റിയാദ്: സൗദിയിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ മരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരിയായിരുന്ന കോഴിക്കോട്, കൊയിലാണ്ടി സ്വദേശി ഐസ്പ്ലാന്റ് റോഡിൽ ആബിദനിവാസിൽ, ടി വി സഫറുല്ല ആണ് മരിച്ചത്. വിമാനത്താവളത്തിൽ നിന്നും സുഹൃത്തിനെ കൂട്ടി വരവെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.
റിയാദ് വിമാനത്താവളത്തിൽ നിന്നും മടങ്ങും വഴി കാറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഫറുല്ലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി ,കോഴിക്കോട് ജില്ലാ കെഎംസിസി വെൽഫെയർ വിങ് നേതാക്കളും പ്രവർത്തകരും ശ്രമം നടത്തുന്നുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.