റിയാദ് – ജിദ്ദയിലും മക്ക മേഖലയിലെ മറ്റ് നാല് ഗവർണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
മക്ക നഗരത്തിലും ജിദ്ദ, ഖുലൈസ് ഗവർണറേറ്റുകളിലും കനത്ത മഴ, ശക്തമായ കാറ്റ്, ആലിപ്പഴം, ഉയർന്ന തിരമാലകൾ, ഇടിമിന്നലുകൾ എന്നിവയ്ക്ക് 28 മണിക്കൂർ വരെ നീട്ടിയ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച പുറത്തിറക്കിയ പുതുക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ, ജസാൻ, അസിർ, അൽ-ബഹ തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ഇടത്തരം മുതൽ കനത്ത ഇടിമിന്നലും പേമാരിയും ആലിപ്പഴ വർഷവും സജീവമായ പൊടിക്കാറ്റും അനുഭവപ്പെടുന്നത് തുടരുമെന്ന് എൻസിഎം അറിയിച്ചു. മക്ക, മദീന, ഹായിൽ, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, അൽ-ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും എൻസിഎം വ്യക്തമാക്കി.