ജിദ്ദ – ഏപ്രിൽ മാസത്തിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഡയറക്ടർ അറിയിച്ചു. ഉയർന്ന വേഗതയുള്ള കാറ്റ്, മൂടൽമഞ്ഞ് രൂപീകരണം എന്നിവയുൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥാ പ്രതിഭാസങ്ങളോടൊപ്പം മഴയ്ക്കും സാക്ഷ്യം വഹിക്കും.
രാജ്യത്തിൻ്റെ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം അതീവ ജാഗ്രത പാലിക്കണമെന്ന് NCM വക്താവ് ഹുസൈൻ അൽ ഖഹ്താനി ആവശ്യപ്പെട്ടു. അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് വസന്തകാലത്തിൻ്റെ സവിശേഷതയെന്നും സ്പ്രിംഗ് കാലാവസ്ഥാ റിപ്പോർട്ടിൽ മുൻ വർഷങ്ങളിലെ ശരാശരിയേക്കാൾ മഴ കുറവാണെന്നും താപനിലയിൽ ശരാശരി രണ്ട് ഡിഗ്രി വർധനയുണ്ടെന്നും അൽ ഖഹ്താനി പറഞ്ഞു.
തെക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അൽ-ബഹയിലും അതിൻ്റെ ഗവർണറേറ്റുകളിലും 75.2 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.