റിയാദ്- റിയാദില്‍ ശക്തമായ മഴ തുടരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മഴ തുടങ്ങിയത്. ഏതെങ്കിലും ഭാഗത്ത് വെളളക്കെട്ടുണ്ടെങ്കില് ട്രാഫിക് വിഭാഗത്തിന്റെ സഹകരണത്തോടെ വെള്ളം ടാങ്കറുകളില്‍ ഒഴിവാക്കിയും ഡ്രൈനേജിലേക്കുള്ള തടസ്സങ്ങള്‍ നീക്കുകയും ചെയ്തു. അതിനിടെ ചില പ്രദേശങ്ങളില്‍ വില്ലകളില്‍ വെള്ളം കയറി. ഇവിടെ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അടിയന്തര സഹായങ്ങള്‍ ഒരുക്കി. ദര്ഇയ്യക്കടുത്ത് ബവാബ അല്ശര്ഖില് നിരവധി വില്ലകളില്‍ വെള്ളം കയറി. ഇടി മിന്നലോട് കൂടിയാണ് മഴ തുടരുന്നത്. ഇതോടെ താപനിലയിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തി .
