സൗദിയിൽ കനത്ത മഴയിലും ഒഴുക്കിലും പെട്ട് ഒരാൾ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴക്ക് ശമനമായെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുകയാണ്. കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക പ്രവിശ്യകളിൽ മഴ കുറഞ്ഞപ്പോൾ അസീർ, നജ്റാൻ, വടക്കൻ അതിർത്തി മേഖലകളിൽ മഴ തുടരുകയാണ്.
അബഹയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാൽസാമർ പട്ടണത്തിലെ വാദിഖാരെഫിലാണ് ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും കാണാതായ മറ്റൊരു യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴയിൽ ഒഴുകിയെത്തിയ വെള്ളം പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.