തബൂക്ക് – ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിലെ അല്ലോസ് പർവതത്തിൽ ശക്തമായ മഞ്ഞുവീഴ്ച. വ്യാഴാഴ്ച വൈകീട്ടാണ് മഞ്ഞുവീഴ്ചയുണ്ടായത്. പ്രദേശത്തെ ഹൈറേഞ്ചുകളും പർവതത്തിന്റെ മുകൾ ഭാഗങ്ങളും കനത്ത മഞ്ഞുവീഴ്ചയിൽ വെള്ള പുതച്ചു.
യൂറോപ്പിലേതിന് സമാനമായ കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കാൻ നിരവധി പേരാണ് വാഹനങ്ങളിൽ ഇവിടെ എത്തിയത്. വ്യാഴാഴ്ച രാത്രി ഹായിലിൽ ശക്തമായ ആലിപ്പഴ വർഷവുമുണ്ടായി. ദക്ഷിണ ഹായിലിലെ ജനവാസ പ്രദേശങ്ങളിൽ അടക്കമാണ് ആലിപ്പഴം വർഷമുണ്ടായത്.