റിയാദ് – പുണ്യസ്ഥലങ്ങളായ അറഫയിലും മുസ്ദലിഫയിലും വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. 45 ഡിഗ്രി സെൽഷ്യസ് താപനിലയാണ് എവിടെ രേഖപ്പെടുത്തിയത്.
അതേസമയം മക്ക, മദീന, മിന എന്നിവിടങ്ങളിൽ പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസ് ആകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിഎം അറിയിച്ചു. തെക്കൻ നഗരമായ അഭയിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഹജ്ജ് സീസണിൽ പുണ്യ നഗരങ്ങളായ മക്കയിലെയും മദീനയിലെയും കാലാവസ്ഥയെക്കുറിച്ച് എൻസിഎം പ്രവചിച്ചിട്ടുണ്ട്. മക്ക പകൽ സമയത്ത് താരതമ്യേന ചൂട് കൂടിയതും വരണ്ടതുമായിരിക്കും. മക്കയിലെ കൂടിയ താപനില 43.6 – 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29.6 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മദീനയെ സംബന്ധിച്ചിടത്തോളം, ഹജ്ജ് സീസണിൽ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29.3 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിഎം വ്യക്തമാക്കി.