ജിദ്ദയിൽ തിരമാലകൾ രണ്ടര മീറ്റർ ഉയർന്നു: മുന്നറിയിപ്പ് നൽകി അധികൃതർ

high waves

ജിദ്ദ- ജിദ്ദ കോർണിഷിൽകഴിഞ്ഞ ദിവസം ഉച്ചയോടെ ശക്തമായ കാറ്റിൽ തിരമാലകൾ രണ്ടര മീറ്ററോളം ഉയരത്തിൽ ആഞ്ഞടിച്ചു. തിരമാലകൾ കോർണിഷിലെ നടപ്പാതയിൽ വരെ എത്തുകയും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. ഇതിന്റെ ഫലമായി കോർണിഷ് റോഡ് മണിക്കൂറുകളോളം ട്രഫിക് വിഭാഗം അടച്ചിട്ടിരുന്നു. രാത്രി വൈകിയാണ് റോഡ് തുറന്ന് നൽകിയത്. ഫക്കീഹ് അക്വേറിയത്തിന്റെ ഭാഗത്തുനിന്ന് കിഴക്കു ഭാഗത്തേക്കുള്ള ഗതാഗതമാണ് നിർത്തിവെച്ചിരുന്നത്. ഇത് വീണ്ടും തുറന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു.

തിരമാലകൾ ആഞ്ഞടിച്ചതിനെ തുടർന്ന് വൃത്തിഹീനമായ നടപ്പാതകൾ ജിദ്ദ മുനിസിപ്പാലിറ്റിയിലെ ഫീൽഡ് ടീമുകൾ ശുചീകരിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ബഖ്മി പറഞ്ഞു. തകർന്ന സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരമാലകളുടെ ഉയരം രണ്ടര മീറ്റർ വരെ ഉയരത്തിൽ എത്തിയിരുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി വ്യക്തമാക്കി. ഇത്തരം ഘട്ടങ്ങളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കടൽത്തീരങ്ങളിലും മറ്റും പോകുന്നവർ ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരമാലകൾ ഇത്രയും ഉയർത്തിൽ അടിക്കുന്നത് അപൂർവ്വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!