Search
Close this search box.

രാജ്യത്ത് അവധി ദിനങ്ങൾ ശനിയും ഞായറുമാക്കേണ്ടത് അനിവാര്യം – ഡോക്ടർ ഖലീൽ അൽദിയാബി

weekend holidays

സൗദിയിൽ വാരാന്ത്യ അവധി ശനി, ഞായർ, ദിവസങ്ങളാക്കി മാറ്റൽ അനിവാര്യമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായി മാനവശേഷി ഉപദേഷ്ട്ടാവ് ഡോക്ടർ ഖലീൽ അൽദിയാബി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ് സൗദി അറേബ്യ. ലേകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 ൽ സൗദി അറേബ്യ അംഗമാണ്. ജി-20 രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലാണ്.

സൗദി അറേബ്യ ഈ ലോകത്തിന്റെ ഭാഗമാണ്. വെള്ളിയാഴ്ച സൗദിയിൽ അവധിയാണ്. എന്നാൽ ആഗോള സമ്പത് വ്യവസ്ഥ അന്നു പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച മറ്റ് രാജ്യങ്ങളിൽ നിന്ന് നമ്മൾ വ്യത്യസ്തരാണ്. അതിനാൽ വെള്ളിയാഴ്ച പ്രവർത്തിക്കുന്നതിലൂടെ ലോക സമ്പത് വ്യവസ്ഥയുമായും ഓഹരി സൂചികകളുമായും സമന്വയം ഉണ്ടാകണമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോക്ടർ ഖലീൽ അൽദിയാബി പറഞ്ഞു.

അടുത്ത കാലത്താണ് ഇത് വെള്ളി, ശനി, ദവസങ്ങളാക്കി മാറ്റിയത്. അതേസമയം പ്രതിവാര തൊഴിൽ ദിനങ്ങൾ അഞ്ചിൽ നിന്ന് നാലായി കുറച്ചു പ്രമുഖ സൗദി കമ്പനി.

സൗദിയിൽ ആദ്യമായാണ് ഒരു കമ്പനി തീരുമാനത്തിൽ സാമൂഹിക മാധ്യമ ഉപയോക്താക്കൾ സമ്മിശ്ര പ്രതികരണങ്ങൾ പ്രകടിപ്പിച്ചത്. പുതിയ സംവിധാനം പ്രശംസനീയമാണെന്ന് ട്വീറ്റർമാരിൽ ചിലർ റഞ്ഞു. ഈ പരീക്ഷണത്തിന്റെ ഫലങ്ങളും , ജീവനക്കാരുടെ പ്രകടനത്തിലും ജോലിയുടെ ഗുണമേന്മയിലും അതിന്റെ സ്വാധീനവും ഉറ്റുനോക്കുകയാണെന്നും മറ്റ് ചിലർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!