റിയാദ്: ആഗോള ഭക്ഷ്യ പ്രദർശന മേളയായ ഹൊറീക 2023 റിയാദിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള നൂറിലധികം ഭക്ഷ്യഉൽപാദന കമ്പനികൾ, വിതരണക്കാർ, സാങ്കേതിക വിദഗ്ധർ എന്നിവർ മേളയുടെ ഭാഗമാകും. ജി.സി.സിയിലെ പ്രമുഖ ബേക്കറി ഉൽപ്പന്നങ്ങളുടെ മെഷിനറി നിർമാതാക്കളായ അൽഹസ്മി ഇന്റർനാഷണൽ ഗ്രൂപ്പും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ആഗോള ഭക്ഷ്യ നിർമാണ കമ്പനികൾ, ഭക്ഷ്യഉൽപ്പാദന മെഷിനറി നിർമാണ കമ്പനികൾ, വിതരണക്കാർ, പാചക വിദഗ്ധർ, ഭക്ഷണ നിർമാണ രംഗത്തെ ടെക്നോളജി കമ്പനികൾ, നിക്ഷേപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ മേളയുടെ ഭാഗമാകും.
സൗദിക്ക് പുറമേ ലെബനാൻ, ജോർദാൻ, കുവൈത്ത്, ഒമാൻ തുടങ്ങി രാജ്യങ്ങളിലും ഹൊറീക സംഘടിപ്പിച്ചു വരുന്നുണ്ട്. ജി.സി.സി.യിലെ പ്രമുഖ ബേക്കറി ഉൽപ്പന്നങ്ങളുടെ മെഷിനറി നിർമാതാക്കളും വിതരണക്കാരുമായ മലയാളി സംരഭക അൽഹസ്മി ഇന്റർനാഷണലും മേളയുടെ ഭാഗമാകുന്നുണ്ട്. സെലിബ്രിറ്റി ഷെഫുമാർ പങ്കെടുക്കുന്ന തത്സമയ പാചക സെഷൻ, ലൈവ് മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.