ഉഷ്ണതാപം അനുദിനം കൂടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്കായി സുരക്ഷാ നിർദ്ദേശങ്ങളുമായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫെൻസ്. തങ്ങൾ ഓടിക്കുന്ന വാഹനം സ്പോടനത്തിനും തീപിടിത്തത്തിനും സാധ്യതയുള്ള വസ്തുക്കളിൽ നിന്നും മുക്തമാണെന്ന് ഓരോ ഡ്രൈവർമാരും ഉറപ്പാക്കണം.
സിഗരറ്റ് ലൈറ്ററുകൾ പോർട്ടൽ ചാർജറുകൾ ഫോൺ ബാറ്ററികൾ ഗ്യാസ് കാനുകൾ, കംപ്രസ്സ് ചെയ്ത പെർഫ്യൂം കണ്ടയ്നറുകൾ ലിക്വിഡ് ഹാൻഡ് സാനിറ്ററൈസർ കണ്ടയ്നറുകൾ എന്നിവ കാറിൽ സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർ വാഹനത്തിന്റെ ടയറുകളുടെ ഗുണവിലവാരം ഉറപ്പുവരുത്തണം. ടയറിൽ റോഡിനു അനുയോജ്യമായ രീതിയിൽ കാറ്റുണ്ടെന്നു ഉറപ്പുവരുത്തണം.
രാജ്യത്തു ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സൽഷ്യസിൽ എത്താൻ തുടങ്ങിയ സാഹചര്യത്തിലാണ് സിവിൽ ഡിഫെൻസ് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നത്.