റിയാദ്- സൗദി അറേബ്യയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ വരും ദിവസങ്ങളില്‍ ചൂട് അതിശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ താപനില 47 മുതല്‍ 51 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഈ അവസ്ഥ വാരാന്ത്യം വരെ തുടരും. ഇന്ന് രാജ്യത്തിന്റെ തെക്ക് പടിഞ്ഞാര്‍ ഭാഗങ്ങളില്‍ വീശുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റ് പൊടിക്കാറ്റിന് കാരണമാകുമെന്നും ജിസാന്‍, അസീര്‍ ഹൈറേഞ്ചുകളില്‍ ഉച്ച കഴിഞ്ഞു ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.