സൗദിയിൽ ശനിയാഴ്ച മുതൽ വേനൽ കനക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം

hot weather

വരാനിരിക്കുന്ന വേനൽ നാളുകൾ കടുത്ത ചൂടുള്ള അവസ്ഥയിലായിരിക്കുമെന്ന് പ്രാരംഭ സൂചന നൽകുന്നതായി കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസ്സൈൻ അൽ ബഹ്‌താനി ചൂണ്ടിക്കാട്ടി. സൗദിയിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള പ്രദേശങ്ങളിൽ ഈ വേനൽക്കാലം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. കിഴക്കൻ മധ്യ പ്രദേശങ്ങളിൽ താപനില വരും നാളുകളിൽ ഉയരുമെന്നും വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള ശരാശരി മഴ രാജ്യത്തു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ബഹ്‌താനി പറഞ്ഞു.

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ മഴയും മണൽക്കാറ്റും ചിലയിടങ്ങളിൽ കടുത്ത ഉഷ്ണവും അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനം ദൃശ്യമായിരുന്നു. വേനൽക്കാലത്തു പ്രകടമാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളിൽ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും നൂതന ഉപകാരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായി കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. കാലാവസ്ഥ റഡാറുകൾ, ഉപഗ്രഹ സംവിധാനങ്ങൾ , ആധുനിക രീതിയിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൽപാടെ വിവിധ രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെയും ആധുനിക കലാവസ്ഥ നടപടികളെയും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രവും അവലമ്പിക്കുന്നതായി കേന്ദ്ര വക്താവ് വ്യക്തമാക്കി.

കാലാവസ്ഥാ പ്രവചങ്ങളിൽ പരമാവധി കൃത്യത ഉറപ്പുവരുത്താനും രാജ്യത്തെ താമസക്കാർക്ക് സേവനം നൽകാനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു. വേനൽക്കാലത്ത് പുറംജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷാ ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട അധികാരികൾക്കിടയിൽ കൃത്യമായ ഏകോപനം നടക്കുന്നുവെന്നും ആവശ്യമായ സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവർ നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്തിൽ കർശനമായ ജാഗ്രത കൈക്കൊള്ളാനും ശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര വക്താവ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില പ്രകടമാവുന്ന സന്ദർഭത്തിൽ ആരോഗ്യസുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിൽ തൊഴിലുടമയും തൊഴിലാളികളും ശ്രദ്ദിക്കുന്നത് ഉറപ്പു വരുത്താനുള്ള സംവിധാനങ്ങളും കൈക്കൊള്ളുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ചൂട് കണക്കിലെടുത്ത് ജൂൺ, ആഗസ്റ്റ്,മാസങ്ങളിൽ സൗദിയിലും പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. പകൽ നിശ്ചിത സമയം പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം ബന്ധപ്പെട്ട വകുപ്പ് യഥാസമയം പ്രഖ്യാപിക്കും.

സൗദിയിലെ വിവിധ മേഖലകളിൽ ഇതിനകം താപനില വർധിച്ചുവരുന്ന കാലാവസ്ഥാ മാറ്റമാണ് നിലവിൽ പ്രകടമാവുന്നത്. വേനലിലേക്ക് പ്രവേശിക്കുമുമ്പു തന്നെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടതായി റിപ്പോർട്ടുണ്ട്. റിയാദ് , മക്ക , അൽ ഹസ്സ ,ദമാം ഹഫർ ബാത്തിൻ , വാദി ദവാസിർ തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ആഴ്ചതന്നെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. സൗദിയിലെ ചില പ്രദേശങ്ങളിൽ താപനില 46 ഡിഗിരി സെൽഷ്യസിന് മുകളിലെത്തുമെന്ന് പ്രവചനവും കാലാവസ്ഥ കേന്ദ്രം പകടിപ്പിക്കുന്നുണ്ട്. രാജ്യത്ത് ഉഷ്ണം കൂടുന്നതോടെ വാഹനങ്ങൾ അമിതമായി ചൂടായി നിഛലമാകുന്ന സംഭവങ്ങളും റിപ്പോർട് ചെയ്യ്യുന്നുണ്ടു്. അതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുന്നതിനനുസരിച്ചു വാഹനങ്ങൾക്ക് സാങ്കേതിക തകരാറുകൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!