മക്കയിൽ ഹോട്ടൽ വാടക 40 ശതമാനത്തോളം കുറഞ്ഞു

hotel

മക്ക – ഹജ്ജ് സീസൺ അവസാനിച്ചതോടെ മക്കയിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിൽ ഹോട്ടൽ വാടക 40 ശതമാനത്തോളം കുറഞ്ഞു. അസീസിയ അടക്കം ഹജ്ജ് തീർഥാടകർ താമസിക്കുന്ന മറ്റു പ്രദേശങ്ങളിൽ ഹോട്ടൽ വാടക 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് ഹോട്ടലുകളിലെ ബുക്കിംഗ് മാനേജർമാർ പറഞ്ഞു. ഹജ്ജ് സീസൺ അവസാനിച്ചത് ഫർണിഷ്ഡ് അപാർട്ട്‌മെന്റ് മേഖലയെ ആണ് ഏറ്റവുമധികം ബാധിച്ചത്. ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുടെ വാടക 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ബിസിനസ് കുത്തനെ കുറഞ്ഞതിനാൽ പല ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും ലോഡ്ജുകളും അടുത്ത റമദാൻ വരെ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.

അടുത്ത ഉംറ സീസണുള്ള ഒരുക്കങ്ങൾ ഹറമിനടുത്ത ഹോട്ടലുകൾ ആരംഭിച്ചതായി ഹോട്ടൽ മേഖലാ വൃത്തങ്ങൾ അറിയിച്ചു. ഉംറ കർമം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിദേശങ്ങളിലുള്ളവർക്ക് ഹജ്ജ് , ഉംറ മന്ത്രാലയം ദുൽഹജ് 15 മുതൽ നുസുക് ആപ്പ് വഴി ഇ-വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. വിസകൾ നേടുന്നവർക്ക് മുഹറം ഒന്നു മുതൽ സൗദിയിൽ പ്രവേശിക്കാൻ കഴിയുന്നതാണ്. വിനോദ സഞ്ചാര ലക്ഷ്യത്തോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്കും ഷെൻഗൻ വിസയും അമേരിക്കയുടെയും ബ്രിട്ടന്റെയും വിസയും ലഭിക്കുന്നവർക്കും സൗദി അറേബ്യ എളുപ്പത്തിൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ട്. ഈ വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്കും ഉംറ കർമം നിർവഹിക്കാൻ സാധിക്കും. ഇങ്ങിനെ ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച് ഉംറ കർമം നിർവഹിക്കാൻ എത്തുന്നവരും മക്കയിൽ ഹോട്ടൽ മേഖലയിൽ ഡിമാന്റ് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!