റിയാദ് – മക്കയിലും മദീനയിലും നിരവധി ഹോട്ടലുകളും ഫർണിഷ് ചെയ്ത അപ്പാർട്ടുമെന്റുകളും ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. പരിശോധനാ റെയ്ഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചത്.
മക്കയിലെ ഹോട്ടലുകളും ഫർണിഷ് ചെയ്ത അപ്പാർട്ടുമെന്റുകളും ഉൾപ്പെടെ 280-ലധികം ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും മദീനയിലെ 50 ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായി മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങൾ ശരിയാക്കുകയും മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നൽകുകയും ചെയ്യുന്നതുവരെ സ്ഥാപനങ്ങൾ അടച്ചിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മക്കയിലും മദീനയിലും ഇതുവരെ ലഭിച്ച ലൈസൻസ് അപേക്ഷകളുടെ എണ്ണം യഥാക്രമം 200ഉം 15ഉം ആണ്.
“ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന” എന്ന മുദ്രാവാക്യത്തിന് കീഴിൽ മക്കയിലെ ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിൽ മന്ത്രാലയ ഉദ്യോഗസ്ഥർ 4000-ലധികം പരിശോധനകൾ നടത്തിയതായും റെയ്ഡുകളിൽ, 2000 ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.