ഹുക്ക വിതരണത്തിന് പുതിയ നിയന്ത്രണങ്ങളുമായി മന്ത്രാലയം

hukka

ജിദ്ദ – ഹുക്ക വിതരണത്തിന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. ഹുക്കയും ഉപയോക്താക്കളുടെ സ്വകാര്യ ഹുക്കകളും കടകളിൽ സൂക്ഷിക്കുന്നതും റെസ്റ്റോറന്റുകളോട് ചേർന്ന ലൈസൻസുള്ള ഓപ്പൺ ഏരിയകളിൽ ഹുക്ക വിതരണം ചെയ്യുന്നതും വിലക്കാൻ നീക്കമുള്ളതായി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ വ്യവസ്ഥകൾ അടങ്ങിയ നിയമാവലി പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം പരസ്യപ്പെടുത്തിയിട്ടുണ്ട്.
കോഫി ഷോപ്പുകൾ ഓപ്പൺ ഏരിയകളിൽ ഹുക്ക വിതരണം ചെയ്യുന്ന പക്ഷം ഇത്തരം പ്രദേശങ്ങൾ പുറത്തു നിന്നുള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം മറച്ചതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.

റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും പുകവലിക്കാർക്കും പുകവലിക്കാത്തവർക്കുമുള്ള വിഭാഗങ്ങളുടെ ഡോറുകൾ സ്വയമേവ അടയുന്നവ ആയിരിക്കണം. സ്ഥാപനങ്ങളുടെ പുറംഭാഗത്തുള്ള നെയിം ബോർഡുകളിൽ ഹുക്ക വിൽപനയുമായി ബന്ധപ്പെട്ട എംബ്ലങ്ങളോ പരസ്യ ചിത്രങ്ങളോ ഉൾപ്പെടുത്തുന്നതിന് വിലക്കുണ്ട്. ഹുക്കയുടെ ഹെഡിന് പകരം പ്രകൃതിദത്ത പഴങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഹുക്ക ഗ്ലാസിലെ വെള്ളത്തിൽ ഭക്ഷ്യവസ്തുക്കളും അതുപോലുള്ള മറ്റു വസ്തുക്കളും ചേർക്കുന്നതിനും ഭക്ഷണം തയാറാക്കാൻ ഉപയോഗിക്കുന്ന കരി ഹുക്കയിൽ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഹുക്ക പരീക്ഷിച്ചു നോക്കാനും ഹുക്കയിൽ ഉപയോഗിക്കാനുള്ള കനൽ കത്തിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതും വിലക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!