ICL ഫിൻകോർപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം തൃശ്ശൂരിൽ നിർവ്വഹിച്ചു

icl fincorp

ഇന്ത്യൻ സാമ്പത്തികസേവന രംഗത്ത് ഒരു ജനതയുടെ വിശ്വാസമായി വളർന്ന ICL ഫിൻകോർപ്പിൻറെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിർവ്വഹിച്ചു. ICL ഫിൻകോർപ്പ് സി. എം. ഡി. അഡ്വ. കെ. ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ. ബിന്ധു, തൃശ്ശൂർ എം. പി. ശ്രീ. ടി. എൻ. പ്രതാപൻ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീമതി സോണിയ ഗിരി, തൃശ്ശൂർ എംഎൽഎ ശ്രീ. പി. ബാലചന്ദ്രൻ, ചാലക്കുടി എംഎൽഎ ശ്രീ. ടി. ജെ. സനീഷ് കുമാർ ജോസഫ്, കൊടുങ്ങല്ലൂർ എംഎൽഎ ശ്രീ. വി. ആർ. സുനിൽ കുമാർ, കൈപ്പമംഗലം എംഎൽഎ ശ്രീ. ഇ. റ്റി. ടൈസൺ, നാട്ടിക എംഎൽഎ ശ്രീ. സി. സി. മുകുന്ദൻ, കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട ഐറ്റിയു ബാങ്ക് ചെയർമാൻ ശ്രീ. എം. പി. ജാക്ക്സൺ , ഇരിങ്ങാലക്കുട ബിഷപ്പ് റവ. മാർ പോളി കണ്ണോക്കാടൻ, കൂടൽമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവർത്തിച്ചുവരുന്ന ICL ഫിൻകോർപ്പിൻറെ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവർത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയ്ൻ റോഡിൽ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ആയിരിക്കും. കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലായി സേവനമനുഷ്ഠിച്ച് മുന്നേറുന്ന ICL ഫിൻകോർപ്പ് ഇപ്പോൾ ഇന്ത്യയൊട്ടാകെയായും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് പ്രവർത്തിച്ചുവരുന്നു. ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോൺ, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ്പ് ലഭ്യമാക്കുന്നു. വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്, സാമൂഹ്യസേവനം എന്നീ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ICL ഗ്രൂപ്പ് ഇപ്പോൾ സ്വർണ്ണം, വ്യാപാരം, ഇലക്ട്രോണിക്സ്, ട്രാവൽ & ടൂറിസം, ആരോഗ്യം, ഊർജ്ജം, വിദ്യാഭ്യാസം, സ്പോർട്സ്, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിൽ സുരക്ഷിതവും ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപ ഓപ്ഷനുകളും അവതരിപ്പിച്ച് യു. എ. ഇ-ൽ ആദ്യമായി ICL ഫിൻകോർപ്പ് ഇൻവെസ്റ്റ്മെന്റ് LLC, ICL ഫിൻകോർപ്പ് ഫിനാൻഷ്യൽ ബ്രോക്കറേജ് സർവ്വീസസ്, ICL ഫിൻകോർപ്പ് ഗോൾഡ് ട്രെയ്ഡിംഗ് LLC എന്നീ സേവനസ്ഥാപനങ്ങൾ ആരംഭിച്ച് ഒരു ആഗോള ബ്രാൻഡായി മാറിയിരിക്കുകയാണ്.

ICL ഫിൻകോർപ്പ് സി. എം. ഡി. അഡ്വ. കെ. ജി. അനിൽകുമാറിന്റെ മാർഗ്ഗദർശനത്തിലൂടെയും ഇന്ത്യൻ റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായും നീങ്ങിയ ICL ഫിൻകോർപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഇരിങ്ങാലക്കുടയിൽ പുതിയ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചതോടെ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങൾ നൽകി പിന്തുണച്ച് ICL ഫിൻകോർപ്പ് തങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!