ജിദ്ദ – വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്യുന്നവരുടെ (റിക്രൂട്ടർ) ഇഖാമ കാലാവധി അവസാനിച്ചാലും സന്ദർശകരുടെ വിസിറ്റ് വിസ കാലാവധി നീട്ടാൻ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. റിക്രൂട്ടറുടെ ഇഖാമ അവസാനിക്കുന്നത് വിസിറ്റ് വിസ നീട്ടി നൽകുന്നതിന് വിലക്കില്ല. എന്നാൽ വിസിറ്റ് വിസയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കണമെന്നും കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ആവശ്യപ്പെടുന്നു.
റിക്രൂട്ടറുടെ ഇഖാമ കാലാവധി അവസാനിച്ചാൽ വിസിറ്റ് വിസ ദീർഘിപ്പിക്കാൻ സാധിക്കുമെയെന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.