റിയാദ് – സൗദിയിലെ എക്‌സ്പ്രസ്‌വേകളില്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിക്കുന്ന പെയിന്റുകള്‍ (ലുമിനോക്രോം) ഉപയോഗിക്കാൻ ആരംഭിച്ചു. ട്രാക്കുകളെയും റോഡ് പരിധികളും രാത്രിയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനാണ് പ്രകാശിക്കുന്ന പെയിന്റുകള്‍ പരീക്ഷിക്കുന്നത്. ഇത്തരം പെയിന്റുകള്‍ ഉപയോഗിച്ച് റോഡുകളില്‍ ട്രാക്കുകളും മറ്റു അടയാളങ്ങളും രേഖപ്പെടുത്തിയതിന്റെ ഫോട്ടോകള്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം പുറത്തുവിട്ടു. പുതിയ പെയിന്റുകള്‍ ഉപയോഗിച്ചുള്ള അടയാളങ്ങള്‍ രാത്രിയില്‍ പൂര്‍ണമായും പ്രകാശിക്കുന്നതായി ഫോട്ടോകള്‍ വ്യക്തമാക്കുന്നു.
റോഡുകളില്‍ സുരക്ഷാ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ച് രണ്ടു റോഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രകാശിക്കും പെയിന്റുകള്‍ ഉപയോഗിച്ച് അടയാളങ്ങള്‍ രേഖപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രാലയം അറിയിച്ചു. റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് പ്രകാശിക്കും പെയിന്റ് സാങ്കേതികവിദ്യ നിലവില്‍ വിലയിരുത്തിയും പരീക്ഷിച്ചും വരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.