റിയാദ്: നീതിന്യായ രംഗത്തെ സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്ത് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യൻ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സൗദി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ മുജീബും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. റിയാദിലെ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ജുഡീഷ്യൽ പ്രക്രിയകളിലെ സാങ്കേതിക പുരോഗതികളെയും ക്രിമിനൽ നടപടിക്രമങ്ങളെയും കുറിച്ച് വെങ്കിട്ടരമണി സംസാരിച്ചു. ഈ രംഗത്തെ വൈദഗ്ധ്യം കൈമാറുക, പരിശീലനം നൽകുക, നീതിന്യായ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ചർച്ച നടന്നു എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.