ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്. ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോർട്ടിലെ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയും, ചൈനയിലേത് 142.57 കോടിയുമാണ്. ചൈനയെക്കാൾ 29 ലക്ഷം ജനങ്ങളാണ് ഇന്ത്യയിൽ കൂടുതലുള്ളത്. ഏപ്രിൽ പകുതിയോട് കൂടി തന്നെ ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
India surpasses China to become the world's most populous nation with 142.86 crore people, says the United Nations.
According to UNFPA's The State of World Population Report, 2023, India's population has reached 1,428.6 million while China's stands at 1,425.7 million, a… pic.twitter.com/kl3qexumkP
— ANI (@ANI) April 19, 2023
ഇതാദ്യമായാണ് ഒരു ആധികാരിക രേഖ വഴി യുഎൻ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമായി ഔദ്യോഗികമായി ഇന്ത്യ മാറിയിരിക്കുന്നു.