ദമാമിൽ മാര ക മയ ക്കുമരുന്ന് വിതരണം ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ

indian arrested

ദമാം – കിഴക്കൻ പ്രവിശ്യയിൽ മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചു വന്ന ഇന്ത്യൻ യുവാവിനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറസ്റ്റ് ചെയ്തു. അതിമാരക രാസലഹരി മരുന്നാണ് ഇന്ത്യക്കാരൻ വിതരണം ചെയ്തത്.

നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ അറിയിച്ചു. മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ടും 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!