ജിദ്ദ- മാര്‍ച്ച് 29 മുതല്‍ മേയ് 20 വരെ ഇന്‍ഡിഗോ വിമാന സര്‍വീസ് ജിദ്ദ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റുന്നു. നിലവില്‍ ജിദ്ദ നോര്‍ത്ത് ടെര്‍മിനലില്‍ നിന്നാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജിദ്ദ നോര്‍ത്ത് ടെര്‍മിനിലില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഹജ്ജ് ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ റമദാനിൽ യാത്രാക്കർ അധികമായപ്പോൾ ജിദ്ദ എയർപോർട്ട് പ്രവർത്തനം താളം തെറ്റിയിരുന്നു. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് കൂടുതൽ വിമാന സർവീസുകൾ നേരത്തെ തന്നെ ഹജ്ജ് ടെർമിനലിലേക്ക് മാറ്റുന്നത്.