മക്ക: ഹജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കി സൗദി അറേബ്യ. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന. മക്ക, മദീന, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.
ഭക്ഷ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെയും പരിശോധനാ ഉദ്യോഗസ്ഥരുടെയും ഓൺലൈൻ മീറ്റിങ് വിളിച്ച് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ചു. ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള രോഗം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.