നിയമ ലംഘനം നിലവിലുണ്ടെങ്കിൽ ഇഖാമ, കാർ രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാനാവില്ലയെന്ന് ജവാസാത്ത് അറിയിച്ചു. നിയമ ലംഘനവുമായി ബന്ധപ്പെട്ട ഫൈൻ അടച്ചാൽ മാത്രമാണ് അതിനു കഴിയുകയെന്നും ജവാസാത്ത് വ്യക്തമാക്കി. കോവിഡ് സമയത്ത് കർഫ്യു നിയമലംഘനം നടത്തിയെന്നറിയിച്ചുള്ള മെസേജ് ലഭിച്ച ഒരാൾക്ക് ഇഖാമയും വാഹന രജിസ്ട്രേഷനും പുതുക്കാൻ കഴിയുന്നില്ലയെന്ന ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.